നെയ്യാറ്റിന്‍കര : ഫ്രാന്‍സിസ് മിഷനറീസ് ഓഫ് മേരി (എഫ്എംഎം) സന്യാസ സഭ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ലൂര്‍ദുപുരം ഇടവകയില്‍ സേവനം ആരംഭിച്ചിട്ട് നൂറു വര്‍ഷം തികഞ്ഞു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ ഒരു കുടുംബത്തിന് ശതാബ്ദി ഭവനം നിര്‍മിച്ചു നല്കി.
കാക്കത്തോട്ടം കോളനിയിലെ ഫ്രാന്‍സിസ് ഗോപിക്കായി നിര്‍മിച്ചു നല്കിയ ശതാബ്ദി ഭവനത്തിന്റെ താക്കോല്‍ ദാന കര്‍മം എഫ്എംഎം ബാംഗ്ലൂര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ മേരി ജോണ്‍ മുരിങ്ങാശേരി നിര്‍വഹിച്ചു. ലൂര്‍ദുപുരം ഇടവക വികാരി ഫാ. പ്രതീപ് ജോസഫ് ശതാബ്ദി ഭവനം ആശിര്‍വദിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാജ്, പഞ്ചായത്ത് അംഗം ചെല്ലപ്പന്, സുപ്പീരിയര്‍ സിസ്റ്റര്‍ ആലീസ് വര്‍ഗീസ്, സെന്റ് ഹെലന്‍സ് ജിഎച്ച്എസ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എല്‍സമ്മ തോമസ് എന്നിവര്‍ സംബന്ധിച്ചു.
അനന്തകാരുണ്യമായ ദൈവികാനുഗ്രഹം നമ്മളിലൂടെ മറ്റുള്ളവരിലേയ്ക്ക് എത്തിച്ചേരുന്നു എന്നതിന്റെ അടയാളമായാണ് അര്‍ഹതപ്പെട്ട ഒരു കുടുംബത്തിന് ശതാബ്ദി ഓര്‍മ്മയ്ക്കായി ഭവനം നിര്‍മ്മിച്ചു നല്കാന് തീരുമാനിച്ചതെന്ന് എഫ്എംഎം സന്യാസ സഭ പ്രതിനിധികള്‍ അറിയിച്ചു.
ലൂര്‍ദുപുരം ഇടവകയില്‍ ശതാബ്ദി ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
11:55 PM Oct 03, 2022 | Deepika.com