കൊച്ചി: എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷന്റെയും, റെയിൽവേ ചൈൽഡ് ലൈനിന്റെയും നേതൃത്വത്തിൽ സഹൃദയ, സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണം നടത്തി. സൗത്ത് റെയിൽവേ സ്റ്റേഷൻ ഡിഎംഒ ഡോ. നസ്രീം വാലുഗോട്ടി ഉദ്ഘാടനം ചെയ്തു. നോർത്ത് റെയിൽവേ സ്റ്റേഷൻ മാനേജർ കെ.പി.ബി. പണിക്കർ അധ്യക്ഷത വഹിച്ചു.
റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, നോർത്ത് റെയിൽവേ സ്റ്റേഷൻ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ പി.എ. അരുൺ, സെന്റ് ആൽബർട്സ് സ്കൂൾ പ്രിൻസിപ്പൽ ബരേറ്റോ ഫ്രാൻസിസ്, ആർപിഎഫ് അസി. ഇൻസ്പെക്ടർ ഉണ്ണി, റെയിൽവേ ചൈൽഡ്ലൈൻ കോ-ഓർഡിനേറ്റർ അമൃത ശിവൻ, കെ. അനു ജോർജ് എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനു മുൻ വശത്തുള്ള മതിൽ വൃത്തിയാക്കി ചിത്രങ്ങൾ വരച്ചു. 'ലഹരിക്കെതിരെ ജാഗ്രതയോടെ' എന്ന ആഹ്വാനവുമായി എറണാകുളം റെയിൽവേ ചൈൽഡ്ലൈനിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തുന്നുണ്ട്.
ലഹരിക്കെതിരെ ബോധവത്കരണം നടത്തി
11:53 PM Oct 03, 2022 | Deepika.com