അങ്കമാലി: കെപിസിസി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ കാമ്പയിനിന്റെ ലോഗോ പ്രകാശനം എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് നൽകി നിർ വഹിച്ചു.
ജോബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ഷൈജു കേളന്തറ, കെ. ബാബു എംഎൽഎ, അബ്ദുൽ മുത്തലിബ്, ലൂഡി ലൂയിസ്, എൻ. വേണുഗോപാൽ, ബാബു കാവലിപ്പാടൻ, സെൻജോ ജോർജ്, ഡൈമിസ് ഡേവിസ്, ജോമി കളപറമ്പത്ത്, ബിജു മലയാറ്റൂർ എന്നിവർ നേതൃത്വം നൽകി.
കാമ്പയിനിന്റെ ആദ്യഘട്ടമായി അങ്കമാലി നിയോജക മണ്ഡലത്തിലെ ആയിരത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ സന്ദേശ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.
"അരുത് ലഹരി' ലോഗോ പ്രകാശനം ചെയ്തു
11:53 PM Oct 03, 2022 | Deepika.com