പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം വിദ്യാരംഭത്തിന് ഒരുങ്ങി. വിജയദശമി ദിനമായ ബുധൻ പുലർച്ചെ നാലിനു പൂജയെടുപ്പ്. 4.30 ന് വിദ്യാരംഭം ആരംഭിക്കും. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭ മണ്ഡപത്തിലായിരുന്നു എഴുത്തിനിരുത്ത്. ടി.ആർ. രാമനാഥൻ, പ്രഫ. കെ. സതീശബാബു, എം.കെ. രാമചന്ദ്രൻ, ഡോ. കെ.കെ. ബീന, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, ആനന്ദവല്ലി, പറവൂർ ജ്യോതിസ്, ഐ.എസ്. കുണ്ടൂർ, എസ്. വിനോദ്കുമാർ ഡോ. വി. രമാദേവി, ഉണ്ണിക്കൃഷ്ണൻ മാടമന, മുരളി ഗോപി നിവാസ്, കോതകുളങ്ങര മോഹനൻ, ഡോ. കെ.എ. ശ്രീവിലാസൻ, ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവരാണു ഗുരുക്കന്മാർ. പുലർച്ചെ ആരംഭിക്കുന്ന വിദ്യാരംഭം ഉച്ച കഴിയും വരെ നീളും.
തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയു ചേർന്നാണ് ഉത്സവം നടത്തുന്നത്. തിരക്കു നിയന്ത്രിക്കാൻ ആവശ്യമായ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. നഗരത്തിൽ പോലീസിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ക്ഷേത്രത്തിനു ചുറ്റുമുള്ള വഴിയിലെ ഗതാഗതം പൂർണമായി നിരോധിക്കും.
ദക്ഷിണ മൂകാംബിക ക്ഷേത്രം വിദ്യാരംഭത്തിന് ഒരുങ്ങി
11:53 PM Oct 03, 2022 | Deepika.com