ഫ്ല​ഡ്‌​ലൈ​റ്റ് ടൂ​ർണ​മെ​ന്‍റ് സ​മാ​പി​ച്ചു

11:52 PM Oct 03, 2022 | Deepika.com
കാ​ല​ടി : യു​വാ​ക്ക​ളി​ലെ മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​ന​ത്തി​നെ​തി​രെ സാ​മൂ​ഹ്യ ജാ​ഗ്ര​ത സ​ന്ദേ​ശ​മു​ണ​ർ​ത്തി കാ​ല​ടി ഈ​വ​നിം​ഗ് പ്ല​യേ​ഴ്സ് ശ​ങ്ക​ര കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ഫ്ല​ഡ്‌​ലൈ​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
മ​റ്റൂ​ർ പൊ​തി​യ​ക്ക​ര​യി​ലെ ആ​ന്‍റൺ​സ് ട​ർ​ഫ് മൈ​താ​നി​യി​ൽ 16 ടീ​മു​ക​ളാ​ണ് ടൂ​ർ​ണമെന്‍റി​ൽ മ​ത്സ​രി​ച്ച​ത്. ഫൈ​ന​ലി​ൽ ഇ​ട​പ്പ​ള്ളി ക​വാ​നീ​സ് എ​ഫ്സി കാ​ല​ടി പെ​രി​യാ​ർ റൈ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് കീ​ർ​ത്തി നി​ർ​മ്മ​ൽ റൈ​സ് വ​ക 15,001 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും, റ​ണ്ണേ​ഴ്സ് ടീ​മി​ന് വ​ർ​ക്കി മൂ​ല​ൻ എ​യ്ഞ്ച​ൽ ഫ്ല​ക്സ് വ​ക 10,001 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.
കാ​ല​ടി എസ്ഐ പോ​ള​ച്ച​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.