അങ്കമാലി: അങ്കമാലി നഗരസഭ ഇരുപത്തിനാലാം വാർഡിൽ "ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറിംഗ് സിസ്റ്റം’ ആപ്പി നു വേണ്ടിയുള്ള ക്യു ആർ കോഡ് നൽകുന്നതിൻറെ ഉദ്ഘാടനം നഗരസഭ ചെയർമാൻ റെജി മാത്യു, ജോസ് കിഴക്കുംതലയ്ക്ക് നൽകി നിർവഹിച്ചു. വാർഡ് കൗൺസിലർ ലക്സി ജോയ് അധ്യക്ഷത വഹിച്ചു. മാലിന്യശേഖരണം, സംസ്കരണം എന്നിവ ഡിജിറ്റലാക്കുന്നതാണ് പദ്ധതി.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് കാച്ചപ്പിള്ളി, ഈസ്റ്റ് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡനന്റ് പീറ്റർ സെബാസ്റ്റ്യൻ, ചെറിയാൻ പടയാട്ടിൽ, കെ.ടി.പൗലോസ്, അഡ്വ. തോമസ് തച്ചിൽ, മുനിസിപ്പൽ ഹെൽത്ത് സൂപ്രണ്ട് എം.എൻ. നൗഷാദ്, പ്രദീപ് ടി. രംഗൻ, മുഹമ്മദ് ഹുനൈഡ്, ജോസ് പടയാട്ടി, വിൻസൻറ് പൈനാടത്ത്, ബാജു നെറ്റിക്കാടൻ, ബിനു തോട്ടുങ്കൽ, എം ജെ ജോയ്, ഷൈനി ക്രിസ്റ്റഫർ, ഷാൻറി സെബാസ്റ്റ്യൻ, വി.എം. ഷക്കീല എന്നിവർ പ്രസംഗിച്ചു.
അങ്കമാലി നഗരസഭയിൽ മാലിന്യശേഖരണം ഡിജിറ്റലാക്കുന്നു
11:52 PM Oct 03, 2022 | Deepika.com