പെരുമ്പാവൂർ: അതിർത്തിതർക്ക കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരേ പോലീസ് കളളക്കേസ് എടുത്തതായി പരാതി. ഇതിനെതിരേ കുറുപ്പംപടി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.
സത്യസന്ധമായ ഇടപെടൽ നടത്തി യില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപം നൽകാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, കെ.പി. വർഗീസ്, മനോജ് മൂത്തേടൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. അവറാച്ചൻ, മിനി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം എ.ടി. അജിത് കുമാർ, ജോഷി തോമസ്, സാബു ആന്റണി, എൽദോ പാത്തിക്കൽ, ബേബി തോപ്പിലാൻ, രജിത ജയ്മോൻ, പി.ഒ. ബെന്നി, രാജൻ, പി.വി. പത്രോസ് എന്നിവർ പങ്കെടുത്തു.
കള്ളക്കേസ് എടുത്തതായി പരാതി
11:51 PM Oct 03, 2022 | Deepika.com