ല​ഹ​രി​ക്കെ​തി​രെ ന​ട​പ​ടി; ഒ​രാ​ഴ്ചയ്ക്കി​ടെ 35 അ​റ​സ്റ്റ്

11:46 PM Oct 03, 2022 | Deepika.com
കൊ​ച്ചി: കൊ​ച്ചി​യെ ല​ഹ​രി​യി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പോ​ലീ​സും എ​ക്‌​സൈ​സും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച ഡ്രൈ​വി​ല്‍ 35 പേ​രെ അ​റ​സ്റ്റു ചെ​യ്തു. സെ​പ്റ്റം​ബ​ര്‍ 16 മു​ത​ല്‍ 28 വ​രെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് 35 കേ​സു​ക​ളി​ലാ​യി 35 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റു കി​ലോ​യോ​ളം ക​ഞ്ചാ​വ്, 7.037 ഗ്രാം ​എം​ഡി​എം​എ, 1360 മി​ല്ലി​ഗ്രാം ഹെ​റോ​യി​ന്‍, ഒ​രു ക​ഞ്ചാ​വ് ചെ​ടി മു​ത​ലാ​യ​വ പി​ടി​ച്ചെ​ടു​ത്തു. സ്‌​പെ​ഷല്‍ എ​ന്‍​ഫോ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.

വി​ത​ര​ണ​ക്കാ​ര​ന്
സ​സ്‌​പെൻഷൻ

കൊ​ച്ചി: മി​ല്‍​മ​യു​ടെ കാ​നോ​പ്പി​യും ഫ്രീ​സ​റും ഉ​പ​യോ​ഗി​ച്ച് മ​റ്റ് ക​മ്പ​നി​ക​ളു​ടെ ഉത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ വി​ത​ര​ണ​ക്കാ​ര​നെ സ​സ്‌​പെ​ൻഡ് ചെ​യ്തു. ആ​ലു​വ​ ഭാ​ഗ​ത്ത് വാ​ഹ​ന​ത്തി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന വി​ത​ര​ണ​ക്കാ​ര​നെ​യാ​ണ് മി​ല്‍​മ മാ​നേ​ജ്‌​മെ​ന്‍റ് സ​സ്‌​പെൻഡ് ചെ​യ്ത​ത്. മി​ല്‍​മ​യു​ടെ ബ്രാ​ന്‍​ഡും പ​ര​സ്യ​വും മ​റ്റു സാ​മ​ഗ്രി​ക​ളും ദു​രു​പ​യോ​ഗം ചെ​യ്തു മ​റ്റ് ക​മ്പ​നി​ക​ളു​ടെ ഉത്പനങ്ങൾ വി​ൽക്കു​നവര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​ടി. ജ​യ​ന്‍ അ​റി​യി​ച്ചു.