തിരുവനന്തപുരം: മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആന്‍ഡ് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം.
എസ്എസ്എല്‍സി, പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2500 ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ള തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ സഹിതം ഏഴിന് രാവിലെ 10 ന് കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കുന്ന ജോബ് ഡ്രൈവില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
അപേക്ഷ
ക്ഷണിച്ചു
തിരുവനന്തപുരം: അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി (എഫ് ഡി ജി ടി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഏഴ്. ഫോൺ: 9605168843, 9497690941.
ജോബ് ഡ്രൈവ്: ജില്ലയിൽ 2500 ഒഴിവുകള്‍
11:18 PM Oct 03, 2022 | Deepika.com