വിജിലൻസ് ബോധവത്കരണ വാരം: പോസ്റ്റർ പ്രകാശനം ചെയ്തു
11:18 PM Oct 03, 2022 | Deepika.com
തിരുവനന്തപുരം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജണൽ ഓഫീസിൽ വിജിലൻസ് ബോധവത്കരണ വാരം 2022പോസ്റ്റർ പ്രകാശനം ചെയ്തു. കവടിയാർ കൊട്ടാരത്തിൽ നടത്തിയ ചടങ്ങിൽ തിരുവിതാംകൂർ രാജ കുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ബായി ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ വിവിധ സ്കൂളുകൾ, കോളജുകൾ, ഗ്രാമസഭകൾ, വനിതാസ്വയംസഹായ സംഘാംഗങ്ങൾ, കർഷകർ, പൊതുജനങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 150ലധികം ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും മെഡിക്കൽ ടെസ്റ്റുകൾ, നേത്രപരിശോധനകൾ, വൃക്ഷത്തൈ നടീൽ തുടങ്ങി വിവിധ പരിപാടികൾ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജണൽ ഹെഡ് സുജിത് എസ്. തരിവാൾ, ഡപ്യൂട്ടി റീണൽ ഹെഡ് എൻ.സനൽ കുമാർ, റീജണൽ വിജിലൻസ് സെൽ ഇൻ ചാർജ് എം.ജെറിൻ, കവടിയർ ബ്രാഞ്ച് മാനേജർ എസ്. ഹാഷിർ തുടങ്ങിയവർ പങ്കെടുത്തു.