തിരുവനന്തപുരം : സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിഎസ്ഐ ദക്ഷിണ കേരള മഹായിടവക അനുശോചിച്ചു. ഉന്നത ആദർശവും ജാതി മത പരിഗണനകളില്ലാതെ ജനങ്ങളെ ഒന്നായികണ്ട നേതാവാണ് കോടിയേരിയെന്ന് ദക്ഷിണകേരള മഹായിടവക ബിഷപ് റവ. എ. ധർമരാജ് റസാലം പറഞ്ഞു. സാമുദായിക സമത്വം നിലനിർത്തുന്നതിനും അവശതയനുഭവിക്കുന്ന ജനതയ്ക്ക് ഗുണകരമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിനും കരുത്ത് കാണിച്ച നേതാവാണ് അദ്ദേഹമെന്ന് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ. ടി.ടി. പ്രവീൺ പറഞ്ഞു.
ഓംബുഡ്സ്മാന്
സിറ്റംഗ് ആറിന്
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് ആറിന് രാവിലെ 11 മുതല്‍ കളക്ടറേറ്റിലെ ഓംബുഡ്സ്മാന് ഓഫീസില്‍ സിറ്റിംഗ് നടത്തും.
ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍,ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെപ്പറ്റിയുള്ള പരാതികളും നിര്‍ദേശങ്ങളും നേരിട്ട് അറിയിക്കാം.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
11:18 PM Oct 03, 2022 | Deepika.com