മാന്നില: സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നവീകരിച്ച മാന്നില തിരുക്കുടുംബ ദേവാലയത്തിന്റെ പുനര്‍കൂദാശ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, കുറമ്പനാടം ഫൊറോനാ വികാരി ഫാ. ചെറിയാന് കറുകപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഇടവക വികാരി ഫാ. ജോസഫ് പാറയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ഷാജി പാറുകണ്ണില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ജോബ് മുര്യന്കാവുങ്കല്, മാടപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സി കൂട്ടിയാനിക്കല്‍, പഞ്ചായത്ത് മെമ്പര്‍ ജിന്സന് മാത്യു എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പ്രഥമ ബലിയര്‍പ്പിച്ചു.
മാന്നില തിരുക്കുടുംബ ദേവാലയം പുനര്‍കൂദാശ ചെയ്തു
11:14 PM Oct 03, 2022 | Deepika.com