കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കൃഷിക്കാരെ പൂര്‍ണമായി അവഗണിച്ചു മുന്നോട്ടുപോകുവാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭത്തിന് കേരള കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് വര്‍ക്കിംഗ് ചെയര്മാന് പി.സി.തോമസ്.
കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച കോടിയേരി ബാലകൃഷ്ണന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ അനുശോചനം ജില്ലാ പ്രസിഡന്റ് രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, പ്രഫ. ഗ്രേസമ്മ മാത്യു, വി.ജെ. ലാലി, ജയ്സണ്‍ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, പോള്‍സണ്‍ ജോസഫ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, തോമസ് കുന്നപ്പള്ളി, കെ.സി. വിന്‍സന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള കോൺഗ്രസ് ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ ധർണ നടത്തി
11:14 PM Oct 03, 2022 | Deepika.com