ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം; വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം ഏ​ഴി​ന്

11:08 PM Oct 03, 2022 | Deepika.com
കോ​ട്ട​യം: ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ന്‍ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ഴി​നു ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.
എ​ല്‍പി, യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ക്ര​യോ​ണ്‍, വാ​ട്ട​ര്‍ ക​ള​ര്‍, ഓ​യി​ല്‍ പേ​സ്റ്റ​ല്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. വ​ര​യ്ക്കാ​നു​ള്ള പേ​പ്പ​ര്‍ ന​ല്‍കും. മ​റ്റു സാ​മ​ഗ്രി​ക​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ കൊ​ണ്ടു വ​ര​ണം.
പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ്‌​കൂ​ള്‍ ഐ​ഡി കാ​ര്‍ഡ്, സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ക​ത്ത് സ​ഹി​തം രാ​വി​ലെ 9.30ന​കം കോ​ട്ട​യം ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ എ​ത്ത​ണം. ഫോ​ൺ: 0481 2562558.