കോട്ടയം :കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് അക്കാഡമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ ഉപജില്ലകളില്‍ ക്വിസ് മത്സരം നടത്തി. എല്‍പി, യുപി, എച്ച്എസ്, എച്ച്എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ സ്കൂള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ പങ്കെടുത്തു.
ചങ്ങനാശേരിയില്‍ ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ആന്റണിയും ഈരാറ്റുപേട്ടയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഷാജിമോനും കോട്ടയം ഈസ്റ്റ് ഉപജില്ലയില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജേക്കബ് ചെറിയാനും ഉദ്ഘാടനം ചെയ്തു. മൗണ്ട് കാര്‍മല്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് എ.എസ്. സിസ്റ്റര്‍ ജെയിന് ഗാന്ധിജയന്തി ദിന സന്ദേശം നല്കി. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ജൂലിയസ് ചാക്കോ വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്കി. ജില്ലാ സെക്രട്ടറി മനോജ് വി. പോള്‍, എബിസണ്‍ കെ. ഏബ്രഹാം, സാബു കെ. ഏബ്രഹാം, ബോബി എ. ചാണ്ടി, ഹരിബാബു, റെയ്ച്ചല്‍ ജോര്‍ജ്, സെജമോള് എന്നിവര്‍ പ്രസംഗിച്ചു.
ക്വിസ് മത്സരം നടത്തി
11:07 PM Oct 03, 2022 | Deepika.com