കോട്ടയം: ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകളെ പങ്കെടുപ്പിച്ചു ചങ്ങനാശേരി എസ്ബി കോളജില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോളില്‍ കിടങ്ങൂര്‍ ഫിനിക്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ജേതാക്കള്‍.
ചങ്ങനാശേരി യുവാ ക്ലബ് രണ്ടാം സ്ഥാനവും പാറമ്പുഴ മിലാഗ്രോസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 25,000, 15000, 10000 രൂപയായിരുന്നു സമ്മാനം. വിജയികള്‍ക്ക് ജോബ് മൈക്കിള്‍ എംഎല്‍എ സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാപനചടങ്ങിന് യുവജനക്ഷേമ ബോര്‍ഡംഗം റോണി മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ബീന ജിജിന്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്. ഉദയകുമാരി, യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ സബില്‍ ബാബു, വിവിധ ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
സെവന്‍സ് ഫുട്ബോള്‍ വിജയികള്‍
11:07 PM Oct 03, 2022 | Deepika.com