താ​ഴ​ത്ത​ങ്ങാ​ടി വ​ള്ളം​ക​ളി: ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ഒ​ന്‍പ​തു​മു​ത​ല്‍

11:07 PM Oct 03, 2022 | Deepika.com
കോ​ട്ട​യം: ചാ​മ്പ്യ​ന്‍സ് ലീ​ഗ് വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ​മാ​യ താ​ഴ​ത്ത​ങ്ങാ​ടി വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.
ക​ളി​വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നു ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍: 9447052184, 9447355901. 29നാ​ണ് വ​ള്ളം​ക​ളി മ​ത്സ​രം. ചാ​മ്പ്യ​ന്‍സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സി​ബി​എ​ല്‍) ഭാ​ഗ​മാ​യ 121-ാമ​ത് താ​ഴ​ത്ത​ങ്ങാ​ടി മ​ത്സ​ര​വ​ള്ളം​ക​ളി​യി​ല്‍ ഒ​ന്പ​തു ചു​ണ്ട​ന്‍വ​ള്ള​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കൂ​ടാ​തെ വെ​പ്പ്, ഇ​രു​ട്ടു​കു​ത്തി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാം ഗ്രേ​ഡ്, ര​ണ്ടാം ഗ്രേ​ഡ്, ചു​രു​ള​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക​ളി​വ​ള്ള​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തി​യാ​യി​രി​ക്കും മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക. വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പ്, കോ​ട്ട​യം ന​ഗ​ര​സ​ഭ, തി​രു​വാ​ര്‍പ്പ് പ​ഞ്ചാ​യ​ത്ത്, കോ​ട്ട​യം വെ​സ്റ്റ് ക്ല​ബ് എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യാ​ണ് വ​ള്ളം​ക​ളി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.