എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിജയദശമി വിദ്യാരംഭം നാളെ നടക്കും. ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിൽ പുലർച്ചെ അഞ്ചു മുതൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകൾ ആരംഭിക്കും.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ കങ്ങഴ വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ചക്കുളത്തമ്മ നൃത്ത സംഗീത ഉത്സവത്തിന്റെ ഭക്തിസാന്ദ്രമായ സമാപനസമർപ്പണവും സരസ്വതീപൂജയും പാരായണവും നടക്കും.
ചക്കുളത്തുകാവിൽ വിജയദശമി വിദ്യാരംഭം നാളെ
10:59 PM Oct 03, 2022 | Deepika.com