എടത്വ: ഓള് കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷന് എടത്വ-കുട്ടനാട് യൂണിറ്റ് സമ്മേളനം നടന്നു. യൂണിറ്റ് പ്രസിഡന്റ് ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് സി.സി. ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍. വിജയനാഥ്, ജില്ലാ വൈസ് പ്രസിഡന്റ് ജെ. ആന്റണി മേഖലാ ട്രഷറര്‍ സന്തോഷ് കാത്തു. പിആര്‍ഒ ജി.പി. ജിത്ത്, യൂണിറ്റ് സെക്രട്ടറി ടോം ഫ്രാന്‍സിസ്. സന്തോഷ് വര്‍ഗീസ്, വി. രാധാകൃഷ്ണന് എം.പി. ബിജു എന്നിവര്‍ പ്രസംഗിച്ചു. പുതിയ പ്രസിഡന്റായി ഫ്രാന്‍സിസ് സെബാസ്റ്റ്യനെയും സെക്രട്ടറിയായി ടോം ഫ്രാന്‍സിസിനെയും തെരഞ്ഞെടുത്തു.
വന്ധ്യത നിവാരണ,
ഗര്‍ഭാശയരോഗ
നിര്‍ണയ ക്യാമ്പ്
ചങ്ങനാശേരി: വന്ധ്യത നിവാരണ ഗര്‍ഭാശയ രോഗനിര്‍ണയ ക്യാമ്പ് ഒക്ടോബര്‍ 7, 8, 9, 10 തീയതികളില്‍ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ ചങ്ങനാശേരി ഏബ്രഹാംസ് ഇന്‍ഫെര്‍ട്ടിലിറ്റി റിസര്‍ച്ച് സെന്ററില്‍ നടക്കും. പ്രശസ്ത ഡോക്ടര്‍മാരായ ഡോ. സാം പി. ഏബ്രഹാം, ഡോ. ബിജോ സാം ഏബ്രഹാം എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. ലാബ്, സ്കാന്‍, IVF, Lap സര്‍ജറി ഇവ മിതമായ നിരക്കില്‍ ലഭിക്കുന്നതാണ്. മറ്റ് കണ്‍സള്‍ട്ടേഷനുകള്‍ സൗജന്യമായി ലഭിക്കുന്നതാണ്. 9562361561 എന്ന നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.
ഫോട്ടോഗ്രഫേഴ്സ് അസോ. യൂണിറ്റ് സമ്മേളനം നടന്നു
10:59 PM Oct 03, 2022 | Deepika.com