എടത്വ: സെന്റ് അലോഷ്യസ് കോളജിലെ എന്‍സിസി ആര്‍മി, നേവി വിഭാഗങ്ങളിലെ കേഡറ്റുകൾക്ക് അഭിമാന നേട്ടം. എന്‍സിസി കേരള ലക്ഷ്വദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ആര്‍മി വിഭാഗം കേഡറ്റുകളായ ജോഷ്വാ സിബിച്ചനും മാത്യൂസ് സിസിലും ഡല്‍ഹിയില്‍ നടന്ന തല്‍ സൈനിക് ക്യാമ്പില്‍ പങ്കെടുക്കുകയും സീനിയര്‍ അണ്ടര്‍ ഓഫീസറായ ജോഷ്വാ സിബിച്ചന് 88 അംഗ കേരള ലക്ഷദ്വീപ് സംഘത്തെ നയിക്കുകയും ചെയ്തു.
ഇന്ത്യയിലെ 17 ഡയറക്ടറേറ്റുകളില്നിന്നുള്ള എന്‍സിസി കേഡറ്റുകള്‍ മത്സരിച്ച ക്യാമ്പില്‍ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് 13 വര്‍ഷത്തിനു ശേഷം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്‍ പട്ടം നേടുകയും ചെയ്തു. വിവിധ തലങ്ങളിലായുള്ള ഏഴ് ദശദിന ക്യാമ്പുകളിലെ മികച്ച പ്രകടനമാണ് ഇരുവരെയും ക്യാമ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരാക്കിയത്. ജോഷ്വാ സിബിച്ചന് എടത്വ വടശേരിയില്‍ സിബിച്ചന് ജോര്‍ജ്-മിനിമോള്‍ ദമ്പതികളുടെ മകനും കൊമേഴ്സ് കമ്പ്യൂട്ടര്‍ വിഭാഗം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ്. പച്ച ചെക്കിടിക്കാട് നന്നാട്ടുമാലില്‍ സിസില്‍ മാത്യു-ജിന്‍സി ദമ്പതികളുടെ മകനായ മാത്യൂസ് സിസില്‍ കോളജിലെ രണ്ടാം വര്‍ഷ ഫിസിക്സ് ബിരുദ വിദ്യാര്‍ഥിയാണ്.
കൂടാതെ 5 കേരള നേവല്‍ എന്‍സിസി യൂണിറ്റ് കേഡറ്റുകളായ ജിറ്റോ ജോണ്‍, റോജ മാത്യു, ആതിര വി എന്നിവര്‍ നൗ സൈനിക് ക്യാമ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. 12 വരെ വിശാഖപട്ടണത്താണ് ക്യാമ്പ്.
എടത്വ സെന്റ് അലോഷ്യസ് കോളജ് എന്‍സിസിക്ക് അഭിമാന നേട്ടം
10:59 PM Oct 03, 2022 | Deepika.com