അമ്പലപ്പുഴ: ശാന്തിഭവനിലെ അന്തേവാസി മരിച്ചു. കഴിഞ്ഞ 25ന് ശാന്തിഭവനിൽ എത്തിച്ച ബാബു തോമസ് (76) ആണ് മരിച്ചത്.
ആലപ്പുഴ എവിജെ ജംഗ്ഷനിൽ കടത്തിണ്ണയിൽ അവശനിലയിൽ കണ്ടെത്തിയ 76 കാരനെ ഓട്ടോറിക്ഷ തൊലിലാളികളും വ്യാപാരികളും ചേർന്നാണ് പുന്നപ്ര ശാന്തിഭവനിൽ എത്തിച്ചത്. അവശനിലയിലായിരുന്ന ഇയാൾക്ക് ചികിത്സയും പരിചരണവും നടത്തിവരികയായിരുന്നു. ഇന്നലെ വൈകിട്ട് 4.30 നാണ് മരിച്ചത്. മൃതദേഹം ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെപ്പറ്റി വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തിഭവനുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 8547172023,9447403035.
ശാന്തിഭവനിലെ അന്തേവാസി മരിച്ചു
10:57 PM Oct 03, 2022 | Deepika.com