ആലപ്പുഴ: രണ്ടു നവജാത ശിശുക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറി. ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിൽ ലഭിച്ച ഏഴു ദിവസം പ്രായമായ കുഞ്ഞും പോക്സോ കേസിൽപ്പെട്ട് മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ കുട്ടിയെയുമാണ് ഇന്നു കൈമാറിയത്.
രണ്ടും പെൺകുട്ടികളാണ്. മാന്നാറിൽനിന്ന് ലഭിച്ച കുട്ടിക്ക് 21 ദിവസം പ്രായമാണുള്ളത്. രണ്ടു കുട്ടികൾക്കും നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കടപ്പുറം വനിത-ശിശു ആശുപത്രി ഇൻ ചാർജ് ഡോ. ജോയിസ് അറിയിച്ചു. സിഡബ്ല്യുസി ഉത്തരവുമായി ചെയർപേഴ്സൺ അഡ്വ. ജി. വസന്തകുമാരി അമ്മ, അംഗങ്ങളായ ഡോ. സജി മാത്യു, അഡ്വ. കെ.ആർ. ശ്രീലേഖ, ഷാനവാസ് വള്ളികുന്നം എന്നിവർ സ്ത്രീകുടെയും കുട്ടികളുടേയും ആശുപത്രിയിൽ എത്തി ഡോ. ജോയിസിൽനിന്നും കുട്ടികളുടെ ഡിസ്ചാർജ് സമ്മറി ചെയർപേഴ്സൺ ഏറ്റുവാങ്ങി.
ജില്ലാ ശിശുക്ഷേമ സമിതി അംഗം കെ. നാസർ, സോഷ്യൽ വർക്കർ പ്രിമ ആർ. പ്രഭ, സ്റ്റാഫ് നഴ്സ് അൻജു, ജില്ലാ ശിശുസംരക്ഷണ ഓഫീസിലെ സോഷ്യൽ വർക്കർ എസ്.ജോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതോടെ ശിശു പരിചരണകേന്ദ്രത്തിൽ 72 കുട്ടികളെ ലഭിച്ചു.
രണ്ടു നവജാതശിശുക്കളെ ശിശുക്ഷേമസമിതിക്കു കൈമാറി
10:57 PM Oct 03, 2022 | Deepika.com