പി.ഡി.​ ലൂ​ക്ക് അ​നു​സ്മ​ര​ണം

10:54 PM Oct 03, 2022 | Deepika.com
ആ​ല​പ്പു​ഴ: അ​ഭി​ഭ​ക്ത കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, അ​ധ്യാ​പ​ക​ൻ, മി​ക​ച്ച വ​ള്ളം​ക​ളി ദൃ​ക്സാ​ക്ഷി വി​വ​ര​ണ​ക്കാ​ര​ൻ, സ​ഹ​കാ​രി എ​ന്നീ നി​ല​ക​ളി​ൽ കു​ട്ട​നാ​ട്ടി​ൽ നി​റ​ഞ്ഞുനി​ന്ന പി.​ഡി. ലൂ​ക്കി​ന്‍റെ 18-ാം അ​നു​സ്മ​ര​ണാ​സ​മ്മേ​ള​ന​വും ആ​ദ​രി​ക്ക​ലും 9ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടിന് ആ​ല​പ്പു​ഴ ന​ര​സിം​ഹ​പു​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കേ​ര​ള കോ​ൺ​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സിസ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി.​ഡി. ലൂ​ക്ക് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു പാ​റ​ക്കാ​ട​ൻ അധ്യക്ഷ​ത വ​ഹി​ക്കും. ​ജേ​ക്ക​ബ് ഏ​ബ്രാ​ഹം മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. എം.​സി. പ്ര​സാ​ദ്, ജോ​സ് കാ​വ​നാ​ട്, ജോ​ർ​ജ് ജോ​സ​ഫ്, റോ​യി പാ​ല​ത്ര, ബേ​ബി പാ​റ​ക്കാ​ട​ൻ, മാ​ത്യു ചെ​റു​പ​റ​മ്പ​ൻ, അ​ഡ്വ. മു​ട്ടാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​പി. മ​നോ​ഹ​ര​ൻ, ജ​യിം​സ് ക​ല്ലു​പാ​ത്ര, ജ​യിം​സ് മാ​മ്പ​റ, തോ​മ​സ് വ​ർ​ക്കി, ബി​ജു ചെ​ത്തി​ശേ​രി, ജോ​സ് കൊ​ച്ചുക​ള​പ്പു​ര​യ്ക്ക​ൽ, സാ​ജ​ൻ കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ചടങ്ങിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കും.

പ്ര​തി​ഷ്ഠാ വാ​ര്‍​ഷി​ക മ​ഹോ​ത്സ​വം

ചേ​ര്‍​ത്ത​ല: മു​ട്ട​ത്തി​പ്പ​റ​മ്പ് ശ്രീ​നാ​രാ​യ​ണ ഗു​രു​മ​ന്ദി​ര​ത്തി​ലെ പ്ര​തി​ഷ്ഠാ വാ​ര്‍​ഷി​ക​മ​ഹോ​ത്സ​വം അ​ഞ്ചു​വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​ന് മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സ്. തു​ട​ര്‍​ന്ന് നാ​ട​ന്‍​പാ​ട്ട്. അ​ഞ്ചി​നു രാ​വി​ലെ 4.55ന് ​വി​ശേ​ഷാ​ല്‍ ഗു​രു​പൂ​ജ, ക​ല​ശാ​ഭി​ഷേ​കം. 7.30ന് ​സ​ര​സ്വ​തി​പൂ​ജ.
തു​ട​ര്‍​ന്ന് പൂ​ജ​യെ​ടു​പ്പ്. വൈ​കു​ന്നേ​രം നാ​ലി​ന് ഘോ​ഷ​യാ​ത്ര. രാ​ത്രി എ​ട്ടി​ന് ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണ​വും അ​നു​മോ​ദ​ന​വും. ഒ​മ്പ​തി​ന് നാ​ട​കം.