കട്ടപ്പന: കൊച്ചുതോവാളയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് കൊച്ചുപുരയ്ക്കൽ ജോർജിനെ (68) അതെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇദ്ദേഹത്തെ കാണാനില്ലന്ന പരാതിയിൽ പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച മുതൽ ജോർജിനെ കാണുന്നില്ലെന്ന് കാട്ടി സഹോദരൻ ഞാറാഴ്ച്ച വൈകിട്ട് പോലീസിൽ പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് പോലീസ് തിങ്കളാഴ്ച രാവിലെ എസ്എൻ ജങ്ഷനിലുള്ള ജോർജിന്റെ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയിലെ മുറിയിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ട്.
ശനിയാഴ്ച ആലപ്പുഴയിലുള്ള ധ്യാന കേന്ദ്രത്തിൽ പോകുമെന്ന് ജോർജ് മകളോട് വിളിച്ചു പറഞ്ഞിരുന്നു.എന്നാൽ തിരികെ വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.ഇതിനിടെ ജോർജിനെ ഫോണിൽ ബന്ധപെടുവാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.ജോർജിന്റെ ഭാര്യ ചിന്നമ്മയെ ഇതേ വീടിനുള്ളിലാണ് 2021 ഏപ്രിൽ എട്ടിനാണ് മരിച്ച നിലയിൽ കണ്ടെത്തിത്. കേസിൽ അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ജോർജിന്റെ മരണം.
ഇടുക്കിയിൽനിന്നു ഫോൻസിക് സംഘവും ക്രൈം ബ്രാഞ്ചും സംഭവ സ്ഥലത്ത് പരിശോധന നടത്തി.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി മക്കൾ: അനു, അഞ്ജു, അനുജ, അനീറ്റ, എൽദോസ്. മരുമക്കൾ: ബിജു, എൽദോസ്, മാത്തുക്കുട്ടി, ജിസ്.
വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
10:40 PM Oct 03, 2022 | Deepika.com