കുറവിലങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ടുള്ള നിരവധി ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ സഹായകരമാകുന്നതാണ് കേരഗ്രാമം പദ്ധതി. മന്ത്രി പി. പ്രസാദിന് മോന്‍സ് ജോസഫ് എംഎല്‍എ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ലഭ്യമായത്. രണ്ടാംഘട്ട പദ്ധതിയില്‍ മരങ്ങാട്ടുപിള്ളി, ഉഴവൂര്‍ പഞ്ചായത്തുകളെയും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നിവേദനം വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുള്ളതായി എംഎല്‍എ അറിച്ചു.
സ്പോട്ട് അഡ്മിഷന്
പൂഞ്ഞാര്‍: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എൻജിനിയറിംഗ് പൂഞ്ഞാറില്‍ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ആറ്, ഏഴ് തീയതികളില്‍ സ്പോട്ട് അഡ്മിഷന് നടത്തും. എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍. 9895187685, 9447395515.
ഈരാറ്റുപേട്ട: കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഈരാറ്റുപേട്ടയില്‍ ബിഎഡ് കൊമേഴ്സ് വിഷയത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ആറിന് രാവിലെ പത്തിന് കോളജ് ഓഫീസില്‍ എത്തണം.
ക്വിസ് മത്സരം
കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ 15ന് രാവിലെ 11ന് കോട്ടയം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കു സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുളള സ്കൂളുകള്‍ കുട്ടികളുടെ വിവരങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം 13ന് വൈകുന്നേരം അഞ്ചിനകം ഓഫീസില്‍ നേരിട്ടോ ഫോണ്‍മുഖേനയോ മെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. 04812560586, poktm@kkvib. org, poktmkhadi@gmail.com.
കേരഗ്രാമം പദ്ധതി
10:34 PM Oct 03, 2022 | Deepika.com