കോട്ടയം: സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിനു ആനിക്കാട് റീജണല്‍ ഫാര്‍മേഴ്സ് സഹകരണബാങ്ക് അങ്കണത്തില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, സംസ്ഥാന ആസൂത്രണബോര്‍ഡ് കാര്‍ഷിക-സഹകരണവിഭാഗം മേധാവി എസ്.എസ്. നാഗേഷ്, സഹകരണസംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ഫിലിപ്പ് കുഴികുളം, ജില്ലാപഞ്ചായത്തംഗം ടി.എന്‍. ഗിരീഷ്കുമാര്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് എന്നിവര്‍ പ്രസംഗിക്കും.
ഗസ്റ്റ് അധ്യാപക ഒഴിവ്
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിതം വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ഏഴിന് 11ന്.
സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതി
10:32 PM Oct 03, 2022 | Deepika.com