ചെങ്ങളം: സെന്റ് ആന്റണീസ് തീർഥാടന ദേവാലയത്തിൽ 110ാമത് കല്ലിട്ട തിരുനാളാഘോഷവും നൊവേനയും നവനാൾ സമാപനവും ഇന്ന് നടക്കും. പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 5.30നും 6.30നും 11നും വിശുദ്ധ കുർബാന, നൊവേന. വികാരി മോൺ. ജോർജ് ആലുങ്കൽ, സഹവികാരി ഫാ. ജോസഫ് കടവിൽ എന്നിവർ കാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന - ഫാ. മാത്യു പുതുമന. തുടർന്ന് പ്രദക്ഷിണം, സ്നേഹ വിരുന്ന്.
ദൈവകരുണയുടെ സന്ദേശയാത്ര
പാലാ: ദൈവകരുണയുടെ ഛായാചിത്രവും ദൈവകരുണയുടെ അപ്പോസ്തലയായ വിശുദ്ധ ഫൗസ്റ്റിനയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള ദൈവകരുണയുടെ സന്ദേശയാത്രയ്ക്ക് നാളെ തുടക്കമാകും. വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനമായ നാളെ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ രാവിലെ 7.30ന് വിശുദ്ധ കുർബാനയോടും തുടർന്ന് തിരുനാൾ സന്ദേശത്തോടും കൂടി സന്ദേശയാത്ര ആരംഭിക്കും. കേരളത്തിലെ പതിനാല് ജില്ലകൾ പിന്നിട്ട ശേഷം എട്ടിന് കുറവിലങ്ങാട് പള്ളിയിൽ ദൈവകരുണയുടെ സന്ദേശയാത്ര സമാപിക്കും. ദൈവകരുണയിൽ ശരണപ്പെട്ട് കേരളസഭയ്ക്കായി പ്രാർഥിക്കാമെന്ന സന്ദേശവുമായാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ കല്ലിട്ട തിരുനാളും നവനാൾ സമാപനവും
10:32 PM Oct 03, 2022 | Deepika.com