വയോധിക കാറിടിച്ച് മരിച്ചു
10:13 PM Oct 03, 2022 | Deepika.com
വൈപ്പിൻ: പള്ളിയിലേക്കു പോകവെ വയോധിക കാറിടിച്ചു മരിച്ചു. മാലിപ്പുറം മുടവശേരി ജേക്കബിന്റെ ഭാര്യ റെജി (72) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.45ന് മാലിപ്പുറം ദേശായ് ഹോംസ് ഫ്ളാറ്റിനു സമീപത്തായിരുന്നു അപകടം. വയോധികയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. സംസ്കാരം നടത്തി. മക്കൾ: ജയ (മരിയ ഫ്ലവർ മാർട്ട് വളപ്പ്), പ്രിയ, പ്രീതി, സോയ. മരുമക്കൾ: ജയിംസ് പുത്തൻപുരക്കൽ, എം.വി. ബിനു, നിഷാന്ത് തോമസ്, പരേതനായ ടോമി ജോർജ്. വാഹനത്തിന്റെ നന്പർ ഞാറക്കൽ പോലീസിനു ലഭിച്ചിട്ടുണ്ട്.