ആശ്രയപദ്ധതി ഉദ്ഘാടനം
12:46 AM Oct 03, 2022 | Deepika.com
കൊട്ടിയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയ പദ്ധതി കൊട്ടിയൂർ യൂണിറ്റ്തല ഉദ്ഘാടനവും സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ദേവസ്യ മേച്ചേരിക്കും പുതിയ മേഖലാ ഭാരവാഹികൾക്കും സ്വീകരണവും നൽകി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും ചെയ്തു. കൊട്ടിയൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ആശ്രയ പദ്ധതിയുടെ യൂണിറ്റ് ഉദ്ഘാടനം ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ദേവസ്യ മേച്ചേരി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എസ്.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എ. ജയിംസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി സുധാകരൻ, മേഖലാ ജനറൽ സെക്രട്ടറി മത്തായി മൂലേച്ചാലിൽ, മേഖലാ ട്രഷറർ വി.ഐ. സെയ്തൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു.