കൂത്തുപറമ്പ്: ചൊക്ലി മേക്കുന്നിൽ സ്കൂട്ടറിൽ ബസിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. തൊട്ടിൽ പാലം - തലശേരി റൂട്ടിലോടുന്ന ശ്രീ പദ്മം ബസും കൂത്തുപറമ്പിൽ നിന്നും മോന്താൽ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കൂത്തുപറമ്പ് നരവൂർ സ്വദേശി സന്തോഷ് (37), മാനന്തേരി സ്വദേശി പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
ഇരുവരേയും തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്കും തുടയെല്ലിനും പരിക്കേറ്റ സന്തോഷിന്റെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് നാദാപുരം - തലശേരി സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. ചൊക്ലി പോലീസ് സ്ഥലത്തെത്തി.
ചൊക്ലിയിൽ സ്കൂട്ടറിൽ ബസിടിച്ച് രണ്ടുപേർക്ക് പരിക്ക്
12:46 AM Oct 03, 2022 | Deepika.com