കെപിഎസ്ടിഎ സ്വദേശ് മെഗാ ക്വിസ്
12:45 AM Oct 03, 2022 | Deepika.com
ഇരിട്ടി: കെപിഎസ്ടിഎയുടെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസിന്റെ ഉപജില്ലാ തല മത്സരവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർക്കുള്ള വിജയോത്സവവും ഇരിട്ടി വാഴുന്നവേഴ്സ് യുപി സ്കൂളിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് ഉദ്ഘാടനം ചെയ്തു. സ്വദേശ് ക്വിസിൽ വിവിധ സ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അധ്യാപക മെമ്പർമാരുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എ.കെ.ഹസൻ അധ്യക്ഷത വഹിച്ചു. സി.വി. കുര്യൻ, ജാൻസൺ ജോസഫ്, ടി.വി.ഷാജി, വി.കെ. ഈസ, ബേബി മനോജ്, പ്ലാസിഡ് ആന്റണി, കെ.ജെ. ജെയ്സൺ, ടി.വി. സജി, ആനന്ദ് തോമസ്, നജ്മ, റെഹ്ന, വിൻസി വർഗീസ്, ലിസി, ജയ്സന കുര്യൻ എന്നിവർ നേതൃത്വം നൽകി.