സൈൻ ബോർഡുകൾ വൃത്തിയാക്കി കെസിവൈഎം
12:45 AM Oct 03, 2022 | Deepika.com
എടൂർ: ഗാന്ധിജയന്തി ദിനത്തിൽ റോഡരികിലെ സൈൻ ബോർഡുകൾ ക്ലീൻ ആക്കുന്ന സ്വൈപ് അപ്പ് പദ്ധതിയുമായി കെസിവൈഎം തലശേരി അതിരൂപത. 17 ഫൊറോനകളുടെ നേതൃത്വത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ റോഡരികിലെ ദിശാസൂചകങ്ങൾ യുവജനങ്ങൾ വൃത്തിയാക്കി. കെസിവൈഎം അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ എടൂർ ഫൊറോനയിലെ സൈൻ ബോർഡുകളാണ് ക്ലീനാക്കിയത്. രൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ, ഫൊറോന പ്രസിഡന്റ് റോണിറ്റ് തോമസ്, ഫൊറോന ഡയറക്ടർ ഫാ. വിപിൻ ഇലഞ്ഞിപ്പറമ്പിൽ, യൂണിറ്റ് പ്രസിഡന്റ് അനൂപ് എടൂർ, അതിരൂപത വൈസ് പ്രസിഡന്റുമാരായ റിജു മാത്യു, ലിനറ്റ് മരിയ, ട്രഷറർ ജോയൽ പുതുപ്പറമ്പിൽ, സിസ്റ്റർ പ്രീതി മരിയ, സിസ്റ്റർ ജയ റോസ്, അൽന ആന്റണി, സ്നേഹ പനത്തടി, ഫൊറോന യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം കൊടുത്തു. വിവിധ യൂണിറ്റുകളിൽ നിന്നായി അമ്പതോളം യുവജനങ്ങൾ പങ്കെടുത്തു.