കോയന്പത്തൂർ : കേരള കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് സൗഹൃദ സംഗമവും നാട്യരാഗവും സംഘടിപ്പിച്ചു. ടോപ് ഇൻ ടൗണ്‍ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം സിനിമ സീരിയൽ താരം മനുവർമ്മ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എഫ്സിഎംഎ സ്ഥാപക പ്രസിഡന്റ് സി.വി. സണ്ണി, സിഎംഎസ് പ്രസിഡന്റ് കെ.രാജഗോപാൽ, കേരള ക്ലബ് പ്രസിഡന്റ്, ടി.ആർ. അശോക്, സിദ്ധാപുതൂർ അയ്യപ്പൻ ക്ഷേത്രം പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, കെസിസി ഉപദേശക സമിതി അംഗം എൻ.ജെ. ബാബു, കെസിസി ജനറൽ സെക്രട്ടറി ജോട്ടി കുരിയൻ, വൈസ് പ്രസിഡന്റ് മനോഹർ മേനോൻ, എന്നിവർ പ്രസംഗിച്ചു.
കെസിസി സൗഹൃദസംഗമവും നാട്യരാഗവും സംഘടിപ്പിച്ചു
12:22 AM Oct 03, 2022 | Deepika.com