വടക്കഞ്ചേരി: നടുവൊടിക്കുന്ന റോഡിന്റെ ദുരവസ്ഥ അധികൃതരറിയാൻ കുഴന്പും തൈലവും വാഹനയാത്രികർക്ക് വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
തകർന്നു കിടക്കുന്ന കുന്നങ്കാട്-വാൽകുളന്പ്-പിട്ടുകാരികുളന്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വേറിട്ട പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ചന്ദ്രൻ സമരപരിപാടികൾ ഉദ്ഘാടനം ചെയ്തു.
റെസ്റ്റിൻ ചാക്കോ അധ്യക്ഷത വഹിച്ചു. എൻ.വിഷ്ണു, ഡെന്നീസ്, ബേസിൽ, സുനിൽ എം.പോൾ, പഞ്ചായത്ത് മെന്പർ മറിയക്കുട്ടി, മുൻ മെന്പർ ലീലാമ്മ ജോസഫ്, രാജിമോൾ, എൽദോ ആലുക്കൽ, അരുണ്‍, മഞ്ജു എന്നിവർ പ്രസംഗിച്ചു.
കുന്നങ്കാട്-വാൽകുളന്പ്-പിട്ടുക്കാരികുളന്പ് റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം
12:22 AM Oct 03, 2022 | Deepika.com