വൈ​ദ്യു​തി​ലൈ​ൻ പൊ​ട്ടി വീ​ണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ച​ത്തു

12:18 AM Oct 03, 2022 | Deepika.com
പി​റ​വം: പാ​മ്പാ​ക്കു​ട​യി​ൽ പാ​ട​ത്ത് വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ് ര​ണ്ട് പ​ശു​വും ഒ​രു മൂ​രി​യും ച​ത്തു. മേ​മു​റി നെ​ടു​നി​ലം പ​ട​വി​ലെ പാ​ട​ശേ​ഖ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​ല​ക്ട്രി​ക് ലൈ​നാ​ണ് പൊ​ട്ടി​വീ​ണ​ത്. ഇ​ര​ട്ട​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ ബി​ജു​വി​ന്‍റേ​താ​ണ് ര​ണ്ടു ക​റ​വ​പ​ശു​ക്ക​ളും മൂ​രി​യും. വൈ​കു​ന്നേ​രം പ​ശു​ക്ക​ളെ തി​രി​കെ കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി പാ​ട​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ ബി​ജു​വി​ന് ചെ​റി​യ രീ​തി​യി​ൽ വൈ​ദ്യു​താ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ടാ​ണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ച​ത്തു​കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. മൃ​ഗ​ങ്ങ​ൾ ച​ത്തു​കി​ട​ക്കു​ന്ന​തി​ൽ നി​ന്നും 150 മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് ലൈ​ൻ പൊ​ട്ടി​വീ​ണ​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം പാ​ട​ത്തി​ന് സ​മീ​പം മൃ​ഗ​ങ്ങ​ളെ കു​ഴി​ച്ചി​ട്ടു.