തൃക്കാക്കര: കാര്‍ഡിനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കമാ. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന ആധുനീകവത്കരണത്തിന്റെ ഗുണഫലങ്ങള്‍ ഉള്‍ക്കൊണ്ട് ഭാവിയെ കരുപ്പിടിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഗ്രൗണ്ട് നവീകരണോദ്ഘാടനം നിര്‍വഹിച്ചു.
ജൂബിലിയാഘോഷങ്ങളുടെ ലോഗോ തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന് പ്രകാശനം ചെയ്തു.
ഹയര്‍ സെക്കൻഡറി റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ കരീം ജൂബിലി സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ ജൂബിലി പദ്ധതികളെ പ്രിന്‍സിപ്പൽ ടി.ജി. മാര്ട്ടിന് വിശദീകരിച്ചു. എറണാകുളം അങ്കമാലി അതിരുപത കോര്‍പറേറ്റ് മാനേജര്‍ ഫാ. തോമസ് നങ്ങേലിമാലില്‍ സ്വാഗതം പറഞ്ഞു.
ഫാ. ബെന്നി പാലാട്ടി, നൗഷാദ് പല്ലച്ചി, പി.എം യൂനസ്, പിടിഎ പ്രസിഡന്റ് എം.കെ. ഇസ്മായില്‍, മഞ്ജു ജോസ്, അനു സാംജു, കണ്‍വീനര്‍ ടി. തോമസ് എന്നിവര്‍ സംസാരിച്ചു.
കാര്‍ഡിനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
12:15 AM Oct 03, 2022 | Deepika.com