കൊച്ചി: എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച അയ്യപ്പന്‍കാവ് വെല്‍ക്കം റോഡ് ടി.ജെ. വിനോദ് എംഎല്‍എ നാടിനു സമര്‍പ്പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു പത്തുലക്ഷം രൂപയും വെള്ളപ്പൊക്ക ദുരന്ത നിവാരണ ഫണ്ടില്‍നിന്നു നാലുലക്ഷം രൂപയും ചെലവഴിച്ചാണ് റോഡിന്റെ റീ ടാറിംഗും, കാന നവീകരണവും പൂര്‍ത്തിയാക്കിയത്. ഡിവിഷന് കൗണ്‍സിലര്‍ കാജല്‍ സലീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ജി. പ്രമോദ്, രാജി കൃഷ്ണന്, ജോണ്സണ് മാത്യൂ, കനീഷ് സേവ്യര്‍, കെ.എഫ്. സ്റ്റിന്‍ലി, കെ.പി. പ്രദീപ്, പാട്രിക്ക് സ്മിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലഹരി വിപത്തിനെതിരെ
വായ് മൂടിക്കെട്ടി റാലി
കൊച്ചി: ഗാന്ധി ജയന്തി ദിനത്തില്‍ ലഹരി വിപത്തിനെതിരെ പള്ളുരുത്തിയിലെ സ്നേഹഭവനിലെ കുട്ടികള്‍ വായ് മൂടിക്കെട്ടി റാലി നടത്തി. പള്ളുരുത്തിയില്‍ നിന്നും തോപ്പുംപടിയിലേക്ക് നടത്തിയ റാലി പള്ളുരുത്തി സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. സ്നേഹഭവന് ഡോണ്‍ ബോസ്കോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പി.ഡി. തോമസ് അധ്യക്ഷത വഹിച്ചു.
സ്നേഹഭവന് ഡയറക്ടര്‍ ഫാ. ജോസ് പതിക്കല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോബ് തോട്ടുക്കടവില്‍ ഗാന്ധി അനുസ്മരണ സന്ദേശം നല്കി. ബോസ്കോ നിലയം ഡയറക്ടര്‍ ഫാ. അഭിലാഷ് പാലക്കുടിയില്‍, എറണാകുളം ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കെ.കെ. ഷാജു, ഫാ. സി.എം. ജോസഫ്, ഫാ. റോണി സെബാസ്റ്റ്യന്‍, ജോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
അയ്യപ്പന്‍കാവ് വെല്‍ക്കം റോഡ് നാടിനു സമര്‍പ്പിച്ചു
12:15 AM Oct 03, 2022 | Deepika.com