കു​ഴു​പ്പി​ള്ളി ബീ​ച്ച് വികസനം കടലാസിൽ

12:15 AM Oct 03, 2022 | Deepika.com
വൈ​പ്പി​ൻ: ടൂ​റി​സ്റ്റ് സീ​സ​ണ്‍ ആ​യി​ട്ടും നാ​ടി​ന്‍റെ നാ​നാ ഭാ​ഗ​ത്തു​നി​ന്നും ഒ​ട്ടേ​റെ സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന കു​ഴു​പ്പി​ള്ളി ബീ​ച്ചി​നെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി. ബീ​ച്ച് വി​ക​സ​ന​ത്തി​നാ​യി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​ക്കു​ന്നി​ല്ല​ത്രേ.

സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന മു​റ​വി​ളി ഉ​യ​ർ​ന്നി​ട്ട് നാ​ളേ​റെ ആ​യെ​ങ്കി​ലും ബീ​ച്ചി​ലെത്തുന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് യാ​തൊ​രു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടി​ല്ല. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് മ​ണ​ൽ അ​ടി​ച്ചു ക​യ​റി​യ ബീ​ച്ചി​ലെ കി​യോ​സ്കും പു​തു​താ​യി നി​ർ​മി​ച്ച ടോ​യ്‌​ല​റ്റ് ബ്ലോ​ക്കു​മെ​ല്ലാം ഉ​പ​യോ​ഗ്യ​മ​ല്ലാ​ത്ത നി​ല​യി​ലാ​ണ്.

കു​ഴു​പ്പി​ള്ളി ബീ​ച്ചി​നെ സു​ന്ദ​രി​യാ​ക്കി​യി​രു​ന്ന ഓ​ല​ക്കു​ട​ക​ൾ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ട് വ​ർ​ഷം മൂ​ന്നു ക​ഴി​ഞ്ഞു. എ​ന്നി​ട്ടും ഇ​തു​വ​രെ ഇ​വ പു​ന​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല. നേ​ര​ത്തെ ജി​ല്ലാ ടൂ​റി​സം പ്ര​മൊ​ഷ​ൻ കൗ​ണ്‍​ലി​ന്‍റെ കീ​ഴി​ലാ​യി​രു​ന്ന ബീ​ച്ച് ഇ​പ്പോ​ൾ കു​ഴു​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ്. എ​ന്നാ​ൽ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ഫ​ണ്ടാ​ണ് ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ക്ഷേ ബീ​ച്ചി​ലെ പാ​ർ​ക്കിം​ഗ്, ഷൂ​ട്ടിം​ഗി​നെ​ത്തു​ന്ന​വ​രി​ൽ​നി​ന്നു പി​രി​ക്കു​ന്ന വാ​ട​ക, ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക് വാ​ട​ക എ​ന്നി​വ​യെ​ല്ലാം പ​ഞ്ചാ​യ​ത്തി​നാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​ന്നി​ട്ടും സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ പ​ത്തു​പൈ​സ​പോ​ലും ചെ​ല​വാ​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. മാ​ത്ര​മ​ല്ല വേ​സ്റ്റു​ക​ൾ നി​ക്ഷേ​പി​ക്കാ​ൻ ഇ​വി​ടെ ഒ​രു വേ​സ്റ്റ് ബി​ൻ പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.