നെടുമ്പാശേരി : കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂളിലെ ഡിസിഎല്ലിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനത്തിൽ വെളിയത്തുനാട് പാറാന വൃദ്ധമന്ദിരവും റീഹാബിലേറ്റഷൻ സെന്ററും സന്ദർശിച്ചു. അന്തേവാസികളുമായി സൗഹൃദം പങ്കിട്ടു.
വിദ്യാർഥികളിൽനിന്ന് സമാഹരിച്ച നിത്യോപയോഗ സാധനങ്ങളും മധുര പലഹാരങ്ങളും സമ്മാനിച്ചു. സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ, പളളി സഹവികാരി ഫാ. ഇമ്മാനുവേൽ, പ്രധാനാധ്യാപിക പി.പി. ലീന എന്നിവരുടെ നേതൃത്വത്തിലാണ് അധ്യാപകരും വിദ്യാർഥികളും സന്ദർശനം നടത്തിയത്.
ക്ലബ് വാർഷികാഘോഷം നടത്തി
നെടുമ്പാശേരി : നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്നേഹ തീരം വയോജന ക്ലബിന്റെ വാർഷികാഘോഷവും വയോജനദിനാചരണവും നടത്തി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.എം. കോര അധ്യക്ഷനായിരുന്നു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, ക്ലബ് സെക്രട്ടറി സി.എ. വേണുഗോപാൽ, വാർഡ് മെമ്പർ സന്ധ്യ നാരായണപിള്ള, പി.കെ. അജി , എ.എസ്. സുരേഷ്, എ.കെ. ധനേഷ് , പി.വി. ബെഹനാൻ എന്നിവർ പ്രസംഗിച്ചു. കോവിഡ് കാലത്ത് സുസ്ത്യർഹ സേവനം നടത്തിയ ആശ പ്രവർത്തകരെയും അങ്കണവാടി ടീച്ചറെയും ആദരിച്ചു.
ഡിസിഎൽ അംഗങ്ങൾ വൃദ്ധമന്ദിരങ്ങൾ സന്ദർശിച്ചു
12:15 AM Oct 03, 2022 | Deepika.com