കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഗാന്ധിജയന്തി പക്ഷാചരണത്തിന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ തുടക്കമായി. സംസ്ഥാന വക്താവ് അഡ്വ.ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു. പക്ഷാചരണത്തിന്റെ ഭാഗമായി മദ്യം, ലഹരി, മയക്കുമരുന്നുകള്‍ എന്നിവയ്ക്കെതിരെ ഫൊറോന, ഇടവക തലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ചിത്രപ്രദര്‍ശനം, കൂട്ട ഓട്ടം എന്നിവയാണ് നടത്തുക. ഗാന്ധിജിയുടെ ഛായാ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സര്‍വമത പ്രാര്‍ഥനയും ഉണ്ടായിരുന്നു. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദോഷവശങ്ങളെ പ്രതിപാദിക്കുന്ന അധ്യായം സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതിരൂപത ജനറല്‍ സെക്രട്ടറി ഷൈബി പാപ്പച്ചന് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ കെ.എ. പൗലോസ് ഗാന്ധിജയന്തി ദിന സന്ദേശം നല്കി. എം.പി ജോസി, സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ ആന്സില, കെ.വി. ജോണി, ശോശാമ്മ തോമസ്, സുഭാഷ് ജോര്‍ജ്, പോള്‍ എടക്കൂടന്‍, ചെറിയാന് മുണ്ടാടന്‍, കെ.വി. ഷാ, ജോര്‍ജ് ഇമ്മാനുവല്‍, കുര്യന് ഔസേഫ്, തോമസ് മറ്റപ്പിള്ളി, ജോണി പിടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം ചന്ദ്രപ്പുരയിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് ദേവസി മാടൻ ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ യാത്ര പദയാത്രയിൽ കേരളത്തിൽ മുഴുവൻ സമയം പദയാത്രികനായി പങ്കെടുത്ത ഷിജോ മാടനെ ആദരിച്ചു.കെ. സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. ഡേവീസ് മണവാളൻ, അലക്സ് ആന്റു, ജോസൺ വി. ആന്റണി, ബിജു പടയാടൻ, ഷൈബി പാപ്പച്ചൻ, ലാലു പുളിക്കത്തറ, ഡേവീസ് ചൂരമന എന്നിവർ പ്രസംഗിച്ചു.
മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കുംഭാഗം ജംഗ്ഷനിൽ
നടന്ന ഗാന്ധിജയന്തി ദിനാചരണം ജേക്കബ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. ജോമോൻ ദേവസി അധ്യക്ഷതവഹിച്ചു. ജോൺസൺ എലിഞ്ഞേലി, ബിനോയ് പാറയ്ക്ക, ദിനു ജോർജ്, ബിജോ കരിങ്ങേൻ, കെ.കെ. ജോൺ, കെ.സി. പാപ്പച്ചൻ, സന്തോഷ് തോമസ്, കെ. ജിനോയി, തോമസ് ചുള്ളി, വി. ബെന്നി, ആന്റണി കരിങ്ങേൻ എന്നിവർ പ്രസംഗിച്ചു.
തൃപ്പൂണിത്തുറയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. സി. വിനോദ് അധ്യക്ഷത വഹിച്ചു. ഭാരത് ജോഡോ യാത്രയിൽ കേരളം മുഴുവൻ പദയാത്രികനായിരുന്ന രാജു പി.നായരെ ആദരിച്ചു.ആർ. വേണുഗോപാൽ, സുനീല സിബി, ടി.കെ. ദേവരാജൻ, ജോഷി സേവ്യർ, കെ.ബി. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം ടി.വി. ഗോപിദാസ് ഉദ്ഘാടനം ചെയ്തു. സാജു പൊങ്ങലായിൽ അധ്യക്ഷത വഹിച്ചു. ജോൺ ജേക്കബ്, ഇ.എസ്. ജയകുമാർ, കെ.പി. രംഗനാഥൻ, ജൂബൻ ജോൺ, വിനോദ് ചന്ദ്രൻ, തുളസി ദാസപ്പൻ, ഇ.പി. ദാസൻ, എ.പി. ജോൺ, കെ.എം. ദേവരാജൻ, ബാരിഷ് വിശ്വനാഥ്, രാജീവ് ചുള്ളിക്കാട്, നിഷ ബാബു, ജോൺസൻ മുളക്കുളം, സി.പി. സുനിൽകുമാർ, വി.വി. അജയകുമാർ, ബെന്നി തോമസ്, മുരളി മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.
കാലടി ജ്ഞാനോദയ സെൻട്രൽ സ്കൂളിൽ ഗാന്ധി ജയന്തിആഘോഷങ്ങളുടെ ഭാഗമായി കാലടി ടൗൺ ഓപ്പൺ എയർ സ്റ്റേഡിയവും പരിസരവും സ്കൂളിന്റെ പരിസര പ്രദേശങ്ങളും കുട്ടികൾ വൃത്തിയാക്കി. പരിസര വൃത്തിയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും സന്ദേശവുമായി വിദ്യാർഥികൾ കാലടി ടൗണിൽ തെരുവുനാടകം അവതരിപ്പിച്ചു. ' ക്ലീൻ എർത്ത് ഗ്രീൻ എർത്ത് ' എന്ന് പേരിട്ട കാമ്പയിനിൽ പ്രിൻസിപ്പാളും അധ്യാപകരും വിദ്യാർഥികളും തങ്ങളുടെ പിന്തുണയറിയിച്ചു കൊണ്ട് ഒപ്പുകൾ ശേഖരിച്ചു.പ്രിൻസിപ്പൽ സിസ്റ്റർ ഉദയാ തെരേസ് ഗാന്ധി ജയന്തി ദിന സന്ദേശം നൽകി.
എറണാകുളം മേനക ജംഗ്ഷനില്‍ എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ഗാന്ധിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പി.ജെ. കുഞ്ഞുമോന്, സംസ്ഥാന നേതാക്കളായ വി.ജി. രവീന്ദ്രന്, കെ.ആര്. സുഭാഷ്, മിനി സോമന്, മുരളി പുത്തന്‍വേലി, ജോണി തോട്ടക്കര, തോപ്പില്‍ ഹരി, ജയിംസ് കാച്ചപ്പിള്ളി, റെജി ഇല്ലിക്കപറമ്പില്‍, പ്രമോദ് മാലിപ്പുറം, പ്രവീണ്‍ ജോസ്, ജോളി ആന്റണി, ഷിറോണ്‍ തൈവേപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ല്യുഎംഎഫ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും പരിസരവും ശുചീകരിച്ചു. ശുചീകരണയജ്ഞം സംസ്ഥാന പ്രസിഡന്റ് ടി.ബി. നാസര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി വിപിന്‍ സണ്ണി, സംസ്ഥാന സെക്രട്ടറി സോഫി, എറണാകുളം ജില്ലാ പ്രസിഡന്റ് രാജേഷ് തോട്ടുങ്കലില്‍, സെക്രട്ടറി റോയ് വര്‍ഗീസ്, ട്രഷറര്‍ മേരി ജോസഫ്, സംസ്ഥാന വനിതാ കോര്‍ഡിനേറ്റര്‍ ലീന സാജന്, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ റിനി സൂരജ്, അംഗങ്ങളായ രാധാകൃഷ്ണന്, പോള്‍ വര്‍ഗീസ്, ജമാല്‍, ഷമീര്‍, നിസാമുദ്ദീന്‍, മുഹമ്മദ് കൈഫ്, മുഹമ്മദ് അനസ് എന്നിവര്‍ നേതൃത്വം നല്കി.
ഒരാഴ്ചക്കാലം നീളുന്ന ലഹരിവിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ജനജാഗ്രത സദസ് നടത്തി. സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. എറണാകുളം വൈഎംസിഎയില്‍ ജില്ലാ പ്രസിഡന്റ് ജോയി ള്ളമക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. ഗിരി, എന്‍.എന്‍. ഷാജി, അയൂമ്പ് മേലേടത്ത്, രഞ്ജിത്ത് ഏബ്രഹാം തോമസ്, ട്രഷറര്‍ ആന്റണി ജോസഫ് മണവാളന്, ഉഷാ ജയകുമാര്‍, സുധീഷ് നായര്‍, ജേക്കബ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ ഗാന്ധി ജയന്തി പ്രമാണിച്ച് ക്ലീനിംഗ് ഡ്രൈവ് നടത്തി. എൻസിസി, എൻഎസ്എസ് വോളന്റിയർമാർക്കൊപ്പം എല്ലാ വകുപ്പുകളിലേയും അധ്യാപകരും വിദ്യാർഥികളും, അനധ്യാപകരും പങ്കെടുത്തു. ഗാന്ധി ജയന്തിയെക്കുറിച്ചുള്ള ബോധവത്കരണത്തിനൊപ്പം കോളജ് കാമ്പസും പരിസരങ്ങളും വൃത്തിയാക്കി. ഒപ്പം നോൺ ആൽക്കഹോളിക് ഡേയോടനുബന്ധിച്ച് എൻസിസി ആർമി വിംഗിന്റെ നേതൃത്വത്തിൽ ആന്റി ഡ്രഗ് സൈക്ലത്തോണും നടത്തി.
നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം
12:15 AM Oct 03, 2022 | Deepika.com