മൂവാറ്റുപുഴ: വിദ്യാരംഗം കലാസാഹിത്യവേദി മൂവാറ്റുപുഴ ഉപജില്ലാ പ്രവർത്തനോദ്ഘാടനവും സർഗോത്സവവും സാഹിത്യകാരിയും പ്രഭാഷകയുമായ രവിതാ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ കെഎം എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാഗം നജ്ല ഷാജി അധ്യക്ഷത വഹിച്ചു.
എറണാകുളം റവന്യൂ ജില്ലയിൽ സാഹിത്യ സെമിനാർ അവതരണത്തിൽ ഒന്നാം സ്ഥാനം നേടിയ പേഴയ്ക്കാപ്പിള്ളി ജിഎച്ച്എസ്എസ് വിദ്യാർഥി നാദിയ സമീർ, ടെലിവിഷൻ പ്രോഗ്രാമിൽ പ്രതിഭ തെളിയിച്ച ജിയുപിഎസിലെ അഭിദേവ് അനൂപ്, കുന്നയ്ക്കാൽ ഗവ. യുപി സ്കൂളിലെ അഹല്യ ഷിബു എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ക്ഷേത്ര കടവ്
വൃത്തിയാക്കി
മുളം തൈകൾ നട്ടു
മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർക്കുന്നം ക്ഷേത്ര കടവ് വൃത്തിയാക്കി മുളം തൈകൾ നട്ടു. ബിജെപി സംസ്ഥാന സമിതിയംഗം എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹൻ, നഗരസഭാംഗം ബിന്ദു സുരേഷ്, ജില്ലാ സമിതിയംഗം എ.എസ്. വിജുമോൻ, എസ്സി മോർച്ച ജില്ലാ സെക്രട്ടറി അജീഷ് തങ്കപ്പൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ടി. ചന്ദ്രൻ, പി.കെ. രാജൻ, സലിം കറുകപ്പിള്ളി, ജനറൽ സെക്രട്ടറിമാരായ രഞ്ജിത് രഘുനാഥ്, കെ.എം. സിനിൽ, സെക്രട്ടറിമാരായ വിദ്യാ വേണു, അജയൻ കൊന്പനാൽ തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം
12:12 AM Oct 03, 2022 | Deepika.com