കൂത്താട്ടുകുളം: മേരിഗിരി കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ചോളം ബസുകൾ കഴുകി വൃത്തിയാക്കി.
കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. സോണി എന്പ്രയിൽ സിഎംഐയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ഗാന്ധിജയന്തി ദിനത്തിൽ ഇത്തരത്തിലുള്ള സാമൂഹിക പ്രവർത്തനത്തിലൂടെ എൻഎസ്എസിന്റെ അടിസ്ഥാന മൂല്യത്തേയും വിദ്യാർഥികളിലെ സാമൂഹ്യ സേവന മനോഭാവത്തേയും ഉണർത്തുകയും ഉയർത്തുകയും ചെയ്യുമെന്ന് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. വിദ്യാർഥികളോടൊപ്പം അധ്യാപകരായ അരുണ്‍ പ്രഭാകർ, നീത ജോഷി, വിജിൽ വിജയൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കി വിദ്യാർഥികൾ
12:12 AM Oct 03, 2022 | Deepika.com