ചങ്ങനാശേരി: മഹാത്മജിയുടെ 153ാമത് ജന്മദിനം മാടപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെങ്ങണായില്‍ ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണയോഗവും നടത്തി. മണ്ഡലംപ്രസിഡന്റ് ബാബു കുരീത്ര അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു. എന്‍.ആര് ഗോപാലകൃഷ്ണന് നായര്‍, ഏലിയാസ് വട്ടച്ചാല്‍, ജയ്മോന്‍ജോസഫ് തോയക്കളം, ബിനു ചിറ്റന്തറ, അപ്പച്ചന് എഴുത്തുപള്ളി, ഷെഫീഖ് പേഴത്തുംമൂട്ടില് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹിദായത്ത് നഗര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആചരിച്ചു. കെ പി സി സി നിര്‍വാഹകസമിതി അംഗം ഡോ അജീസ് ബെന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
എം എച്ച് ഹനീഫ, ബാബു തോമസ്, കെ ജെ ജെയിംസ് എന്‍ ഹബീബ് , അംബികാ വിജയന്, അന്‍സാരി ബാപ്പു, റ്റി പി അബ്ദുള്‍ ഹമീദ്, ഷെമി ബഷീര്‍, ഹക്കീം പാരയില്‍, പി എ സാദിഖ്, കെ ഷാജി എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: എന്‍ സി പി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനം മതേതര സംരക്ഷണ ദിനമായി ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബ് ഉദ്ഘാടനം ചെയ്തു.
എന്‍ സി ജോര്‍ജ്കുട്ടി, ജയപ്രകാശ് നാരായണന്, കെ എസ് സോമനാഥ്, ശ്രീദര്‍ തുരുത്തി, ബാബു കവലക്കന്‍, വിഷ്ണു എം കെ എന്നിവര്‍ പ്രസംഗിച്ചു.
മഹാത്മജിയുടെ സ്മരണയില്‍ ജയന്തി ആഘോഷം നടത്തി
12:07 AM Oct 03, 2022 | Deepika.com