അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു വ​​ലി​​യ​​മ​​ല രാ​​ജി​​വ​​ച്ചു

12:06 AM Oct 03, 2022 | Deepika.com
അ​​തി​​ര​​മ്പു​​ഴ: യു​​ഡി​​എ​​ഫ് ഭ​​രി​​ക്കു​​ന്ന അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു വ​​ലി​​യ​​മ​​ല പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം രാ​​ജി​​വ​​ച്ചു. കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ട്ടി​​ക്കു​​ള്ളി​​ലെ ധാ​​ര​​ണ പ്ര​​കാ​​ര​​മാ​​ണ് രാ​​ജി.
യു​​ഡി​​എ​​ഫി​​ലെ ധാ​​ര​​ണ​​യ​​നു​​സ​​രി​​ച്ച് കോ​​ൺ​​ഗ്ര​​സി​​ന് മൂ​​ന്നും കേ​​ര​​ളാ കോ​​ൺ​​ഗ്ര​​സി​​ന് ര​​ണ്ടും വ​​ർ​​ഷ​​വു​​മാ​​ണ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം. കോ​​ൺ​​ഗ്ര​​സി​​ന് ല​​ഭി​​ച്ച മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​ൽ 20 മാ​​സ​​മാ​​ണ് ബി​​ജു വ​​ലി​​യ​​മ​​ല​​യ്ക്ക് പ​​റ​​ഞ്ഞി​​രു​​ന്ന കാ​​ലാ​​വ​​ധി. ഈ ​​കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് രാ​​ജി വ​​ച്ച​​ത്. 16 മാ​​സ​​മാ​​ണ് കോ​​ൺ​​ഗ്ര​​സി​​ന് ഇ​​നി​​യും അ​​വ​​ശേ​​ഷി​​ക്കു​​ന്ന​​ത്. കോ​​ൺ​​ഗ്ര​​സി​​ലെ സ​​ജി ത​​ട​​ത്തി​​ൽ അ​​ടു​​ത്ത പ്ര​​സി​​ഡ​​ന്‍റാകാ​​നാ​​ണ് സാ​​ധ്യ​​ത.