കോട്ടയം: വധശ്രമ കേസില്‍ പ്രതി പോലീസ് പിടിയില്‍. നാട്ടകം മൂലവട്ടം പുത്തന്‍പറമ്പില്‍ മനോജ് (36) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയുടെ വീട്ടില്‍ ജോലിക്ക് വന്ന ആളെയാണ് മനോജ് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മനോജിന്റെ വീടിന് മുന്‍വശത്തുള്ള പൊതു ടാപ്പില്‍ നിന്നും അയല്‍വാസിയായ യുവതി വെള്ളമെടുത്തത് തടഞ്ഞ മനോജിനെ യുവതി ചോദ്യം ചെയ്യുകയും, ചിങ്ങവനം സ്റ്റേഷനില്‍ നാട്ടുകാര്‍ പരാതി കൊടുത്തതില്‍ യുവതി ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തില്‍ മനോജ് യുവതിയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ലൈംഗികചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു. ഇതും യുവതി പോലീസില്‍ അറിയിച്ചു. തുടര്‍ന്നാണ് കഴിഞ്ഞദിവസം യുവതിയുടെ വീട്ടില്‍ ജോലിക്ക് വന്ന ശശീന്ദ്രന് എന്നയാളെ മനോജ് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
എസ്എച്ച്ഒ ടി.ആര്. ജിജു, എസ്ഐ അനീഷ്, സിപിഒമാരായ മണികണ്ഠന്, സതീഷ്, സലമോന്‍, ലൂയിസ് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വധശ്രമ കേസ്: പ്രതി പിടിയില്‍
12:05 AM Oct 03, 2022 | Deepika.com