ബാലരാമപുരം: ബാലരാമപുരം സൗത്ത് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും സർവ്വമത പ്രാർഥനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി വിൻസന്റ് ഡി. പോൾ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ അധ്യക്ഷനായി. എ. അർഷാദ്, പഞ്ചായത്തംഗം എൽ. ജോസ്, മണ്ഡലം സെക്രട്ടറി നെല്ലിവിള സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് സുൽഫി ബാലരാമപുരം, എം.സജീവ്, കെ.എസ്. അലി, ടി. ഷമീർ, എം.എം ഇസ്മായിൽ, മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.
കാട്ടാക്കട: മഹാത്മാ ഗാന്ധിജിയുടെ 153- ാമത് ജന്മദിനത്തിൽ കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴിയുടെ അധ്യക്ഷതയിൽ പൂവച്ചൽ ജംഗ്ഷനിൽ ചേർന്ന യോഗം ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ നിർവഹിച്ചു .
യു.ബി. അജിലാഷ്, എ.എസ്. ഇർഷാദ്, ആർ. സുരേന്ദ്രൻ നായർ, എം. ഫസിലുദീൻ, അനീഷ് സക്കീർ, ജോൺ തോമസ്, രാധാകൃഷണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
ഗാന്ധി ജയന്തി ദിനാചരണം നടത്തി
11:43 PM Oct 02, 2022 | Deepika.com