കിളിമാനൂർ: വിഖ്യാത ചിത്രകാരൻ രാജാ രവിവർമയുടെ ജന്മദേശമായ കിളിമാനൂരിൽ അദ്ദേഹത്തിന്റെ 116-ാം ചരമദിനത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വിന്റർ ആർട്സ് റസിഡൻസി പ്രോഗ്രാം കിളിമാനൂരിലെ രാജാ രവിവർമ മെമ്മോറിയൽ കൾച്ചറൽ കോംപ്ലക്സിൽ ആരംഭിച്ചു. ശില്പി എൻ.എൻ. റിംസണ്‍ ഉദ്ഘാടനം ചെയ്തു.
അക്കാദമി സെക്രട്ടറി എൻ. ബാല മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമി നിർവാഹക സമിതി അംഗളായ ടോം ജെ. വട്ടക്കുഴി, ലത കുര്യൻ, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്, വാർഡംഗം കൊട്ടറ മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.
അബ്ദുള്ള, ബിജി ഭാസ്കർ, ദീപാ ഗോപാൽ, ഷജിത്, സ്മിത എം. ബാബു എന്നീ കലാകാരന്മാരാണ് റസിഡൻസിയിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനത്തെത്തുടർന്ന് കുട്ടികൾക്കുള്ള ശില്പശാല- വർണോത്സവവും അരങ്ങേറി.
വിന്റർ ആർട്ട് റെസിഡൻസിക്ക് കിളിമാനൂരിൽ തുടക്കമായി
11:43 PM Oct 02, 2022 | Deepika.com