പേരൂർക്കട: കുടപ്പനക്കുന്ന് സബ്ട്രഷറയിൽ പെൻഷൻ വാങ്ങാൻ എത്തുന്ന സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള വയോധികർ നരകയാതനയിൽ. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം ആവശ്യത്തിന് ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണം.
ട്രഷറിക്ക് സമീപം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ശൗചാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ സ്ത്രീകളുടെ ശൗചാലയത്തിന്റെ നിയന്ത്രണം ജീവനക്കാരുടെ കൈയിലാണ്. ഉപയോഗിച്ചതിനു ശേഷം ശൗചാലയം പൂട്ടി താക്കോൽ കൊണ്ടുപോവുകയാണ് പതിവ്. പുരുഷന്മാർക്കുള്ള ശൗചാലയം വൃത്തിഹീനമായി ട്രഷറിയിൽ പോലും ജനങ്ങൾക്ക് നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിട്ടുണ്ട്. ഫലത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമായി ഉപയോഗിക്കാൻ സാധിക്കുന്നത് ഒരൊറ്റ ശൗചാലയം മാത്രമാണെന്നു പെൻഷൻകാർ പറയുന്നു.
പുരുഷന്മാർക്കുള്ള ശൗചാലയത്തിന്റെ ബോർഡ് ഇളകി തറയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മാസങ്ങളായി ഈ അവസ്ഥ സംജാതമായിട്ടുണ്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വളരെ ദൂരെ നിന്നുപോലും പെൻഷൻ വാങ്ങാൻ എത്തുന്ന നിരവധി വയോധികരാണ് ഇപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
സബ് ട്രഷറിയിലെ ശൗചാലയം വൃത്തിഹീനമെന്നു പരാതി
11:43 PM Oct 02, 2022 | Deepika.com