നെടുമങ്ങാട് : കോൺഗ്രസ് ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണം ആനാട് ബാങ്ക് ജംഗ്ഷനിൽ മുൻ കെപിസിസി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം.എൻ. ഗിരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പെരിങ്ങാവൂർ സിയുസി സെക്രട്ടറി കെ.ജി. ജയൻ, വടക്കേല സിയുസി സെക്രട്ടറി ബാബുരാജ്, അനിൽ ആനാട്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബിനു, ആദർശ് ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട് : മഹാത്മാ ഗാന്ധിയുടെ 153ാം ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എസ്. അരുൺ കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കല്ലയം സുകു, എൻ. ബാജി, കൗൺസലർമാരായ ടി. അർജുനൻ, സന്ധ്യാ സുമേഷ്, ബ്ലോക്ക് ഭാരവാഹികളായ നൗഷാദ് ഖാൻ, രാജശേഖരൻ നായർ, രത്നാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
രോഗികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു
മെഡിക്കൽ കോളജ്: ഗാന്ധിജയന്തി ദിനത്തിൽ ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി സ്റ്റാഫ് യൂണിയൻ മെഡിക്കൽ കോളജ് ക്യാമ്പസിൽ നൂറുകണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. ജനറൽ സെക്രട്ടറി കെ.വി. മനോജ് കുമാർ, സെക്രട്ടറി ജി. നന്ദകുമാർ, ടി.കെ. വിജിഷ് എന്നിവർ പങ്കെടുത്തു.
ഗാന്ധി ജയന്തി ദിനം ആചരിച്ചു
11:43 PM Oct 02, 2022 | Deepika.com