ഡിഫറന്റ് ആര്‍ട് സെന്ററില്‍ പുതിയ വേദികള്‍ മിഴിതുറന്നു
11:43 PM Oct 02, 2022 | Deepika.com
തിരുവനന്തപുരം: ഭിന്നശേഷി മേഖലയ്ക്ക് പുതിയൊരുണര്വുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ മൂന്ന് വേദികള്‍ മിഴിതുറന്നു. ഭിന്നശേഷി തൊഴില്‍ ശാക്തീകരണത്തിനായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഒരുക്കുന്ന യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് മൂന്നു വേദികള്‍ ഭിന്നശേഷി മേഖലയ്ക്കായി സമര്‍പ്പിച്ചത്. കാഴ്ചകേള്വിചലന പരിമിതര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മാജിക് ഓഫ് ഡാര്‍ക്നെസ്സ്, മാജിക് ഓഫ് സൈലന്‍സ് മാജിക് ഓഫ് മിറക്കിള്‍ എന്നീ വേദികളാണ് ഭിന്നശേഷി സൗഹൃദമായി ഒരുക്കിയിരിക്കുന്നത്.